ബീവറേജ് ജീവനക്കാരനെ വെട്ടുകത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.
പൊറത്തിശേരി സ്വദേശി കണ്ണംമ്പുള്ളി വീട്ടില്‍ ഓലപീപ്പി സജീവന്‍ എന്നു വിളിക്കുന്ന സജീവന്‍ (45 ), പോട്ട പടിഞ്ഞാറെത്തല വീട്ടില്‍ ഫ്രിജോ (38 ) എന്നിവരാണ് അറസ്റ്റിലായത്. കാട്ടൂരിലെ ബീവറേജ് ഷോപ്പിന്‍റെ കൗണ്ടര്‍ ക്ലോസ്സ് ചെയ്ത് ഷട്ടര്‍ താഴ്ത്തി ഇടുന്ന സമയം ഷോപ്പിലേക്ക് കയറി വന്ന സജീവന്‍, ഫ്രിജോ എന്നിവരോട് ഷോപ്പില്‍ നിന്നും പുറത്തേക്ക് പോകാന്‍ പറഞ്ഞതിലുളള വിരോധത്താലാണ് പ്രതികള്‍ ജീവനക്കാരനെ അക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.എസ് ഷാജന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ദിനേശ് കുമാര്‍, മുഹമ്മദ് റാഷി, പ്രൊബേഷന്‍ എസ് ഐ സുബിന്‍, എഎസ്‌ഐ ഉമേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദിനുലാല്‍ സിവില്‍ പോലീസ് ഓഫീസര്‍ കൃഷ്ണദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.