എറിയാട് സ്വദേശികളായ ഏറ്റത്ത് വീട്ടില്‍ ഷാലറ്റ് (28 ), സഹോദരൻ ഫ്രോബല്‍ (29), എറിയാട് നീതിവിലാസം വാഴക്കാലയില്‍ വീട്ടില്‍ അഷ്കർ (35), എറിയാട് സ കാരേക്കാട് വീട്ടില്‍ ജിതിൻ (30), പള്ളിപറമ്ബില്‍ വീട്ടില്‍ ഷാഫി (29) എന്നിവരാണ് അറസ്റ്റിലയത്.എറിയാട് ചൈതന്യ നഗറിലെ ഹാളില്‍ ഞായറാഴ്ച രാത്രി വിവാഹ സല്‍ക്കാരം നടക്കുന്നതിനിടയിലായിരുന്നു സംഭവം. ഹാളിലെ കസേരകള്‍ പ്രതികള്‍ തട്ടിത്തെറിപ്പിച്ചത് ചോദ്യം ചെയ്തവരെ ആക്രമിക്കുകയായിരുന്നു. ഇടിക്കട്ട, ഇരുമ്ബ് പൈപ്പ് തുടങ്ങിയവ കൊണ്ട് നടത്തിയ ആക്രമണത്തില്‍ എറിയാട് ചൈതന്യ നഗർ അണ്ടുരുത്തി വീട്ടില്‍ റിജില്‍, തളിക്കല്‍ വീട്ടില്‍ ദീപു, പെട്ടിക്കാട്ടില്‍ വീട്ടില്‍ വിഷ്ണു, രാമൻതറ വീട്ടില്‍ വിശാഖൻ എന്നിവർക്ക് പരിക്കേറ്റിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസ്.സഹോദരങ്ങളായ ഷാലറ്റ്, ഫ്രോബല്‍ എന്നിവരെ അറസ്റ്റ് ചെയ്യാനായി എറിയാടുള്ള വീട്ടിലെത്തിയ സബ് ഇൻസ്പെക്ടറുടെയും സംഘത്തിന്റെയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഇരുവർക്കുമെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്.പ്രതികള്‍ക്കെതിരെ കൊടുങ്ങല്ലൂർ സ്റ്റേഷനില്‍ വേറെയും കേസുകളുണ്ട്. ഇൻസ്പെക്ടർ ബി.കെ. അരുണ്‍, എസ്.ഐ. സാലിം, പ്രബേഷനറി എസ് .ഐ വൈഷ്ണവ്, എ.എസ്.ഐ സ്വപ്ന, എസ്.സി.പി.ഒ തോമാച്ചൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വിവാഹ ചടങ്ങിങ്ങിനിടെ ആക്രമണം. അഞ്ചു പേരെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.