നന്തിക്കരയിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചൊവ്വൂക്കാരൻ പരേതരായ അരവിന്ദാക്ഷന്റെയും ലക്ഷ്മിയുടെയും മകൻ 47 വയസുള്ള ദിപീഷ് ആണ് മരിച്ചത്. നന്തിക്കരയിലുണ്ടായ വാഹനാപകടത്തിലാണ് ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റത്. രാത്രിയിൽ ജോലി കഴിഞ്ഞ് റോഡരികിലൂടെ നടന്നു വരികയായിരുന്ന ദിപീഷിനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിപീഷ് അബോധാവസ്ഥയിൽ ഒന്നരമാസമായി ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: സലിലൻ, സജീഷ്. മരുമകൾ: ഷിബി.