വീടുകയറി യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു.ആളൂർ മാനാട്ടുകുന്ന് പെരിപ്പറമ്പിൽ വീട്ടിൽ രതീഷ് ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു കേസിനാസ്പദമായ സംഭവം.പോട്ട ഉറുമ്പുംകുന്ന് ചാലച്ചൻ വീട്ടിൽ വിനുവിനാണ് കുത്തേറ്റത്.കല്ലേറ്റുംകരയിലുള്ള ബന്ധുവീട്ടിൽ എത്തിയ വിനുവിനെ പ്രതി കത്തി വീശി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.ആളൂർ പോലീസ് സ്റ്റേഷൻ റൗഡിയാണ് ഇയാൾ. കൊടകര പോലീസ് സ്റ്റേഷനിൽ 2 വധശ്രമകേസുകളും ഒരു കവർച്ച കേസും, ആളൂർ പോലീസ് സ്റ്റേഷനിൽ 2 വധശ്രമകേസുകളും മൂന്ന് അടിപിടികേസുകളും അടക്കം 8 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് രതീഷ്.ആളൂർ എസ്ഐ അഫ്സലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.