ദേശീയപാതയുടെ സർവീസ് റോഡ് ടാറിട്ടു, ആമ്പല്ലൂരിലെ ഗതാഗത തിരക്കൊഴിഞ്ഞു. അടിപ്പാതയുടെ പണി നടക്കുന്ന ആമ്പല്ലൂർ സിഗ്നൽ ജങ്ഷന്റെ വശത്തായി തൃശ്ശൂരിലേക്ക് പോകുന്ന ഭാഗത്താണ് ടാറിട്ട് വാഹനഗതാഗതം സുഗമമാക്കിയത്.
ദേശീയപാതയിലെ തിരക്ക് പരിഹരിക്കാത്ത പക്ഷം നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്ന് മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു എന്നിവർ തൃശ്ശൂർ പൂരത്തിൻ്റെ തലേന്ന് അറിയിച്ചിരുന്നു. എന്നാൽ പണി നിർത്താതെ തന്നെ ദേശീയപാത അധികൃതർ തിരക്ക് നിയന്ത്രണ വിധേയമാക്കി.
ആമ്പല്ലൂരിൽ ഗതാഗതക്കുരുക്ക് അഴിഞ്ഞതോടെ പാലിയേക്കര ടോൾപ്ലാസ, പുതുക്കാട് സിഗ്നൽ ജങ്ഷൻ എന്നിവിടങ്ങളിലും വാഹനത്തിരക്ക് അനുഭവപ്പെട്ടില്ല. ചൊവ്വയും ബുധനും പൂരദിവസമായിട്ടുപോലും ടോൾപ്ലാസയിൽ സ്വാഭാവിക തിരക്ക് മാത്രമാണ് ഉണ്ടായിരുന്നത്.
രാവിലെയും വൈകീട്ടും പൂരത്തിനു പോകുന്നവരുടെ നേരിയ തിരക്ക് അനുഭവപ്പെട്ടു, എന്നാൽ ദിവസങ്ങളായി അനുഭവിച്ചിരുന്ന ഗതാഗതത്തിരക്കുമായി തട്ടിച്ചു നോക്കിയാൽ തിരക്ക് വളരെ കുറവായിരുന്നു.
ഇപ്പോൾ ആമ്പല്ലൂരിലെ അവസ്ഥ എന്താണ്...8/5/2025 രാത്രി 8 മണിക്ക്
മറുപടിഇല്ലാതാക്കൂ