പണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ


പലരിൽ നിന്നായി പണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ.
പഴയന്നൂർ ചീരക്കുഴി കുന്നമംഗലത്ത് വീട്ടില്‍ സുരേഷിനെ (തണല്‍ സുര -45) പോലീസ് അറസ്റ്റ് ചെയ്തു. അരക്കോടിയോളം രൂപ വിവിധ വ്യക്തികളില്‍ നിന്നായി തട്ടിയെടുത്തെന്ന് പറയുന്നു. ചീരക്കുഴി ഭാഗത്ത് 15 ലക്ഷം രൂപയ്ക്ക് 10 സെന്‍റ് വാങ്ങിനല്‍കാമെന്ന് പറഞ്ഞാണ് വടക്കേത്തറ കളരിക്കല്‍ ഇന്ദിരയുടെ പക്കല്‍ നിന്നും പലപ്പോഴായി 1,80,000 രൂപ ഇയാള്‍ കൈപ്പറ്റിയത്. പിന്നീട് ഒന്നരവർഷം കഴിഞ്ഞിട്ടും സ്ഥലം വാങ്ങി നല്‍കാതെ ഇയാള്‍ കബളിപ്പിക്കുകയായിരുന്നു. തുടർന്നാണ് പരാതിക്കാരി പോ ലീസിനെ സമീപിച്ചത്.
തിരുവില്വാമല സ്വദേശിനിയില്‍നിന്നും ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 27 ലക്ഷം രൂപയും തട്ടിയെടുത്തതായി പറയുന്നു. ഇത്തരത്തില്‍ നിരവധിപേരെ കബളിപ്പിച്ച്‌ 50 ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തതായാണ് പൊലീസിന് ലഭിച്ച വിവരം. പരാതിക്കാർ ഏറെയും സ്ത്രീകളാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍പേർ പരാതിയുമായി രംഗത്തുവരാൻ സാധ്യതയുണ്ട്. നിലവില്‍ ഏഴുപേരുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് ഇൻസ്‌പെക്ടർ കെ.എ. മുഹമ്മദ് ബഷീർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price