ഓപ്പറേഷൻ ഡി ഹണ്ട് പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ.ചാഴൂർ സ്വദേശി തെക്കെ മഠത്തിൽ വീട്ടിൽ സെവാഗ് കൃഷ്ണ (24) നെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. അന്തിക്കാട് സ്റ്റേഷനിൽ വധശ്രമം, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഇയാൾ
ചേർപ്പ് എസ്എച്ച്ഒ സി. രമേഷ്, സിപിഒമാരായ ശരത്ത് ചന്ദ്രൻ, പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.