Pudukad News
Pudukad News

പോക്സോ കേസിൽ പരിചമുട്ട് പരിശീലകന് 29 വർഷം കഠിന തടവും പിഴയും ശിക്ഷ


പോക്സോ കേസിൽ പരിചമുട്ട് പരിശീലകന് 29 വർഷം കഠിന തടവും പിഴയും ശിക്ഷ.ചൊവ്വര സ്വദേശി പൂവേലി വീട്ടിൽ ജോണി (54)നെയാണ്
ചാലക്കുടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി മൂന്ന് കേസുകളിലായി 29 വർഷത്തെ  കഠിന തടവിനും 275000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.
പരിചമുട്ട് കളി പരിശീലകനായ ജോണി 13 വയസ്സുളള നാല് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ജഡ്ജി പി.എ. സിറാജ്ജുദ്ധീൻ ശിക്ഷ വിധിച്ചത്. കൊരട്ടി സബ്ബ് ഇൻസ്‌പെക്ടർ ആയിരുന്ന പി.ബി. ബിന്ദുലാൽ അന്വേഷണം നടത്തി കുറ്റ പത്രം സമർപ്പിച്ച കേസിലാണ് വിധി. പ്രോസിക്യൂഷനുവേണ്ടി ചാലക്കുടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ടി. ബാബുരാജ് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ വി.ആർ. ചിത്തിര  ഏകോപിപ്പിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price