നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 11 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മോതിരക്കണ്ണി മണ്ണുംപുറം കുഴിക്കാടൻ വീട്ടിൽ 56 വയസ്സുള്ള ശിവനെയാണ് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. ചാലക്കുടി ഇൻസ്പെക്ടർ ആയിരുന്ന എം.കെ. സജീവ് ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ടി. ബാബുരാജ് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ വി.ആർ. ഏകോപിപ്പിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ