Pudukad News
Pudukad News

ഷീല സണ്ണിയെ വ്യാജമയക്കുമരുന്ന് കേസിൽ കുടുക്കിയ കേസ്;മുഖ്യപ്രതി പിടിയിൽ


ചാലക്കുടിയിലെ ബ്യൂട്ടിപാർലർ സംരംഭക ഷീല സണ്ണിയെ വ്യാജമയക്കുമരുന്ന് കേസിൽ കുടുക്കിയ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി നാരായണദാസ് പിടിയിൽ.
കൊടുങ്ങല്ലൂർ എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസിലെ ഒന്നാംപ്രതിയാണ് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ്.കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് നാരായണദാസിനെ പ്രതിചേർത്ത് കേസില്‍ എക്സൈസ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കിയത്. 2023 ഫെബ്രുവരി 27-നാണ് അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടർന്ന് ഷീലാ സണ്ണിയെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. പരിശോധനയില്‍ ഷീലയുടെ ബാഗില്‍നിന്ന് എല്‍എസ്ഡി സ്റ്റാമ്ബിന് സമാനമായ വസ്തുക്കള്‍ കണ്ടെടുത്തു.ഇതോടെ അറസ്റ്റിലായ ഷീല 72 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു. രാസപരിശോധനയില്‍ സ്റ്റാമ്ബില്‍ മയക്കുമരുന്നിന്റെ സാന്നിധ്യമില്ലെന്ന കണ്ടെത്തലിന് പിന്നാലെ ഇവർ കുറ്റവിമുക്തയായി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഷീലയെ നാരായണദാസ് ചതിയില്‍ പെടുത്തുകയായിരുന്നു എന്ന് തെളിഞ്ഞതിനെ തുടർന്നാണ് എക്സൈസ് ക്രൈംബ്രാഞ്ച് ഇയാളെയും കേസില്‍ പ്രതിയാക്കിയത്.പിന്നാലെയാണ് ഷീല കേസുമായി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഈ വർഷം ജനുവരിയില്‍, എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാർച്ച്‌ ഏഴാംതീയതിയാണ് എസിപി വി.കെ. രാജുവിന്റെ കേരള പോലീസ് ഈ കേസില്‍ അന്വേഷണം ആരംഭിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price