ഒല്ലൂർ സിഐയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അനന്തു മാരിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ഇത് രണ്ടാം തവണയാണ് അനന്തുവിനെതിരെ കാപ്പ ചുമത്തുന്നത്.
വധശ്രമം, കവർച്ച ഉൾപ്പെടെ 12 ഓളം കേസുകളിൽ പ്രതിയാണ് അനന്തു. ഒല്ലൂർ പടവരാട് സ്വദേശിയായ അനന്തുവിനെ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് കരുതൽ തടങ്കലിൽ ആക്കിയത്. ഇക്കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് ഒല്ലൂർ സിഐ ആയിരുന്ന ഫർഷാദിനെ പ്രതി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. അനന്തുവിനെ മറ്റൊരു കേസിൽ പിടികൂടാൻ എത്തിയപ്പോൾ ആയിരുന്നു ആക്രമണം.
0 അഭിപ്രായങ്ങള്‍