മലക്കപ്പാറ മുക്കുംമ്പുഴയിൽ മധ്യവയസ്കനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
മലക്കപ്പാറ മുക്കുമ്പുഴ കാടർ ഉന്നതിയിൽ സുബ്രഹ്മണ്യൻ 52 വയസ്സ് എന്നയാളെ മാരകായുധമായ വീശുവാൾ ഉപയോഗിച്ച് വെട്ടി ഗുരുതര പരിക്കേൽപ്പിച്ച സംഭവത്തിൽ വസന്തൻ 28 വയസ്സ്, കാടർ ഉന്നതി, മുക്കുംമ്പുഴ എന്നയാളെയാണ് മലക്കപ്പാറ പോലീസ് പിടികൂടിയത്.
മുക്കുംമ്പുഴ കാടർ ഉന്നതിയിൽ വെച്ച് വസന്തനും കാടർ ഉന്നതിയിലെ അജിത്ത് എന്നയാളും തമ്മിലുണ്ടായ തർക്കത്തിൽ സുബ്രഹ്മണ്യന്റെ ഭാര്യ ഇടപെട്ടപ്പോൾ വസന്തൻ സുബ്രഹ്മണ്യന്റെ ഭാര്യയെ ചവിട്ടി വീഴ്ത്തിയത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള വിരോധത്തിൽ വസന്തൻ സുബ്രഹ്മണ്യനെ വീശുവാൾ കൊണ്ട് കഴുത്തിൽ വെട്ടിയത്.
മലക്കപ്പാറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, സജീഷ്.എച്ച്.എൽ, സബ് ഇൻസ്പെക്ടർമാരായ ഹബീബ്, സുമേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ , ബിജു, ശ്യാം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
0 അഭിപ്രായങ്ങള്‍