തുറിച്ചു നോക്കിയതിന് യുവാവിനെ ഇടിച്ചുകൊല്ലാൻ ശ്രമിച്ച സഹോദരങ്ങൾ അറസ്റ്റിൽ


മനക്കൊടിയില്‍ യുവാവിനെ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതികളായ സഹോദരങ്ങളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.മനക്കൊടിയില്‍ താമസിക്കുന്ന പാന്തോട് സ്വദേശികളായ പള്ളിയില്‍ വീട്ടില്‍ പ്രത്യുഷ് (26), കിരണ്‍ (20) എന്നിവരാണ് അറസ്റ്റിലായത്.ഫെബ്രുവരി 28 ന് രാവിലെ സ്കൂട്ടറില്‍ വരികയായിരുന്ന മനക്കൊടി സ്വദേശി പള്ളിപ്പുറത്തുകാരൻ വീട്ടില്‍ അക്ഷയ് (25) നെയാണ് മനക്കൊടി കുന്ന് സെന്‍ററി വെച്ച്‌ തുറിച്ചു നോക്കിയെന്ന കാരണത്താല്‍ മുഖത്തും നെഞ്ചിലും ഇടിച്ച്‌ ഗുരുതര പരിക്കേല്‍പ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികള്‍ക്കെതിരെ വേറെയും കേസുകളുണ്ട്.അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുബിൻ, ജോസി, പോലീസ് ഉദ്യോഗസ്ഥരായ ശിവകുമാർ, ഫൈസല്‍ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍