ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണവും മൊബൈലും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ.നാട്ടിക കാമ്പ്രത്ത് വീട്ടിൽ അഖിൽ (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. സവാരി വന്നതിൻ്റെ വാടക ചോദിച്ചതിലുള്ള ദേഷ്യത്തിൽ എറിയാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ അംജദിനെ പ്രതി കരിങ്കല്ലുകൊണ്ട് മുഖത്ത് ഇടിച്ച് പരിക്കേൽപ്പിച്ച ശേഷം 15000 രൂപയുടെ മൊബൈലും പോക്കറ്റിൽ ഉണ്ടായിരുന്ന 200 രൂപയും കവരുകയുമായിരുന്നു.
വലപ്പാട് ഇൻസ്പെക്ടർ എം.കെ. രമേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കവർച്ച, വധശ്രമം തുടങ്ങി 8 ഓളം കേസുകളിൽ പ്രതിയാണ് അഖിൽ.