കൊടകരയിൽ ബാറിൽ മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പോലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ.കാട്ടൂർ മുനയം സ്വദേശി കോഴിപ്പറമ്പൻ വീട്ടിൽ 30 വയസുള്ള പ്രണവ് ആണ് അറസ്റ്റിലായത്.മാർച്ച് 14 ന് രാത്രിയിലായിരുന്നു സംഭവം.കൊടകര എസ്ഐ സുരേഷ്, എഎസ്ഐ ഗോകുലൻ, സിവിൽ പോലീസ് ഓഫീസർ സിജു എന്നിവർക്ക് നേരെയാണ് പ്രതി കൈയ്യേറ്റ ശ്രമം നടത്തിയത്. മദ്യപിച്ച ശേഷം ഇയാൾ ബാറിൽ പ്രശ്നമുണ്ടാക്കിയതറിഞ്ഞ് എത്തിയ പോലീസിന് നേരെ കൈയ്യേറ്റ ശ്രമവും ഭീക്ഷണിയും മുഴക്കുകയായിരുന്നു.പ്രതിയെ റിമാൻ്റ് ചെയ്തു.