Pudukad News
Pudukad News

വേനലവധിക്ക് മുൻപേ വിതരണത്തിന് ഒരുങ്ങി പാഠപുസ്തകങ്ങള്‍


വേനലവധിക്കു മുൻപ് തന്നെ അടുത്ത അധ്യയനവർഷത്തിനായുള്ള പാഠപുസ്തകങ്ങള്‍ ജില്ലയില്‍ വിതരണത്തിനൊരുങ്ങി. ഒന്നാംഘട്ടം ജില്ലയ്ക്ക് ആവശ്യമായത് 30.78 ലക്ഷം പുസ്തകങ്ങളാണ്.ഇവയുടെ അച്ചടി പുർത്തിയായി. വരുംദിവസങ്ങള്‍ മുഴുവൻ പുസ്തകങ്ങളും ഹബ്ബില്‍ എത്തിക്കും. കാക്കനാട്ടെ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്കാണ് അച്ചടിച്ചുമതല.ഇതുവരെ 10,53,790 പുസ്തകങ്ങളാണ് ജില്ലയിലെത്തിയത്. ജില്ലയില്‍ മുല്ലശേരി ഹയർസെക്കൻഡറി സ്കൂളിലാണ് പാഠപുസ്തക ഹബ് പ്രവർത്തിക്കുന്നത്. ആകെ 12 ഉപജില്ലകളിലായി 222 പുസ്തക സൊസൈറ്റികളിലേക്ക് ഹബ്ബില്‍നിന്നും പുസ്തകങ്ങള്‍ എത്തിക്കണം.കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഇവയുടെ വിതരണം ആരംഭിച്ചു. നിലവില്‍ മുല്ലശേരി, ചാവക്കാട്, കുന്നംകുളം ഏരിയകളിലാണ് വിതരണം നടക്കുന്നത്. സംസ്ഥാനതല വിതരണ ഉദ്ഘാടനം കഴിഞ്ഞുമാത്രമേ സൊസൈറ്റികളിലുള്ള പുസ്തകങ്ങള്‍ സ്കൂളിലേക്ക് എത്തിക്കുകയുള്ളൂ. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price