പുതുക്കാട് മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 21 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച ജനാർദ്ദനൻ റോഡിലെ കാന നിർമ്മാണത്തിന്റെ പൂർത്തീകരണ ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൽജോ പുളിക്കൻ,ഗ്രാമപഞ്ചായത്ത് അംഗം സി.പി. സജീവൻ എന്നിവർ സംസാരിച്ചു.
പുതുക്കാട് സീ.ജി ജനാർദ്ദനൻ റോഡിലെ കാന നിർമ്മാണം പൂർത്തീകരിച്ചു
bypudukad news
-
0