Pudukad News
Pudukad News

നവീകരിച്ച പള്ളിക്കുന്ന് അസംപ്ഷൻ പള്ളി ആശീർവദിച്ചു


വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളിയുടെ നവീകരിച്ച ദൈവാലയത്തിന്റെ ആശീര്‍വാദ കര്‍മം മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവ് നിര്‍വഹിച്ചു. ശതോത്തര സുവര്‍ണ ജൂബിലി വര്‍ഷത്തിലാണ്
പള്ളിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.  ശതോത്തര സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഇടവകാംഗങ്ങള്‍ പകര്‍ത്തിയെഴുതുന്ന സമ്പൂര്‍ണ ബൈബിളിലെ ആദ്യ വരി പകര്‍ത്തിയെഴുതി കൊണ്ട് താഴത്ത് ഉദ്ഘാടനം ചെയ്തു. വികാരി ഫാദര്‍ ജെയ്‌സണ്‍ കൂനംപ്ലാക്കല്‍, സഹവികാരി ഫാദര്‍ ഫ്രാന്‍സിസ് പുത്തൂക്കര, കൈക്കാരന്‍മാര്‍, ദേവാലയ നവീകരണ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price