തലവണിക്കര ചാത്തനായ്ക്കൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ 10 വർഷമായി പാലിയേക്കരയിൽ നടത്തിവരുന്ന മണ്ഡലമാസം 41 ദിവസം നീണ്ടുനിൽക്കുന്ന അന്നദാനത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കൃഷ്ണദാസ് നമ്പൂതിരി ഭദ്രദീപം തെളിയിച്ചു.ട്രസ്റ്റ് പ്രസിഡൻ്റ് എ.ജി. രാജേഷ്, സെക്രട്ടറി എ. സുരേഷ്കുമാർ, കമ്മറ്റിയംഗങ്ങളാളായ മഹാദേവ്, ടി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
0 Comments