ചൊവ്വാഴ്ച റേഷൻ കടകൾ അടച്ചിട്ട് സമരം


ചൊവ്വാഴ്ച റേഷൻ കടകൾ അടച്ചിട്ട് സമരം.
റേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെതാണ് തീരുമാനം. റേഷന്‍കടകളില്‍ സാധനം എത്തിക്കുന്ന കരാറുകാരുടെ സമരം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ റേഷന്‍കട വ്യാപാരികള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുമാസക്കാലമായി ജോലി ചെയ്ത കൂലി വ്യാപാരികള്‍ക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. ധനവകുപ്പ് ഈ കാര്യങ്ങളില്‍ വേണ്ട വിധത്തിലുള്ള  ഇടപെടലുകള്‍ ഒന്നും നടത്തുന്നില്ലെന്നും റേഷന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി തന്നെ നേരിട്ട് വിഷയത്തില്‍ ഇടപെടുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ല എന്നും യോഗം വിലയിരുത്തി. ഓണത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം രൂപ ഓണറേറിയം ഇതുവരെയും വ്യാപാരികള്‍ക്ക് ലഭിച്ചിട്ടില്ല. വേദന പാക്കേജ് വര്‍ദ്ധനവ്, ക്ഷേമനിധി, കെടിപിഡിസ് ഓര്‍ഡര്‍ പരിഷ്‌കരണം എന്നീ അടിയന്തര പ്രാധാന്യമുള്ള നിരവധി ആവശ്യങ്ങള്‍ക്ക് ഉടനടി പരിഹാരം ഉണ്ടായില്ലെങ്കില്‍ മുന്‍ നിശ്ചയിച്ച പ്രകാരം 2025 ജനുവരി ആറാം തീയതി മുതല്‍ അനിശ്ചിതകാല കടയടപ്പ് സമരവുമായി മുന്നോട്ടു പോകുവാനും അതിനു വേണ്ട പ്രചരണ പരിപാടികള്‍ ആരംഭിക്കുവാനും കോഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price