വരാക്കര നമ്പിടിപ്പാടത്ത് സാമൂഹികവിരുദ്ധര്‍ നെൽച്ചെടികൾ പിഴുതു നശിപ്പിച്ചതായി പരാതി. ചാക്കോര്യ റപ്പായിയുടെ കതിരു വരാറായ നെല്‍ച്ചെടികളാണ് പിഴുതുകളഞ്ഞിരിക്കുന്നത്.
മീന്‍പിടിക്കാൻ എത്തുന്നവര്‍ മണ്ണിരയെ പിടിക്കാൻ നെല്‍ചെടികള്‍ പിഴുതുമാറ്റിയതാവെന്നാണ് കരുതുന്നത്. ചെറിയ ഭാഗത്തെ നെല്‍ച്ചെടികളാണ് നശിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ കര്‍ഷകന്‍ വരന്തരപ്പിള്ളി പോലീസിൽ പരാതി നല്‍കി.
0 Comments