കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി

ശാസ്താംപൂവം ആദിവാസി കോളനിയിൽ നിന്ന് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. കാടാർ വീട്ടിൽ രാജശേഖരൻ്റെ മകൻ 8 വയസുള്ള അരുൺകുമാറിൻ്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്.കുട്ടിയുടെ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം കണക്കാക്കുന്നു. അരുൺ കുമാറിൻ്റെ മൃതദേഹത്തിനരികിൽ നിന്ന്
200 മീറ്റർ മാറിയാണ് കാടാർ വീട്ടിൽ കുട്ടൻ്റെ മകൻ 15 വയസുള്ള സജികുട്ടൻ്റെ മൃതദേഹം കണ്ടെത്തിയത്.കോളനിയിൽ നിന്ന് ഒരു കിലോമീറ്റർ മാറി ഉൾക്കാട്ടിലാണ് രണ്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.ഈ മാസം രണ്ടാം തിയതി മുതലാണ് രണ്ടുപേരെയും കാണാതായത്.
തിരച്ചിൽ നടത്തിയ സംഘമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. Post a Comment

0 Comments