വന്യജീവി ആക്രമണത്തിനെതിരെ കെസിവൈഎം പ്രതിഷേധ മാർച്ച് നടത്തി


വന്യജീവി ആക്രമണങ്ങളില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്  കെസിവൈഎം വെണ്ടോര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ആമ്പല്ലൂരിൽ മാര്‍ച്ച് നടത്തി. 
വെണ്ടോര്‍ കെസിവൈഎം അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. ബെന്‍വിന്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. ആല്‍ഫ്രഡ് ജി. കൊടിയന്‍, കെസിവൈഎം സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം ആഷ്‌ലിന്‍ ജെയിംസ് എടക്കളത്തൂര്‍, ട്രസ്റ്റി ഗബ്രിയേല്‍ ഐനിക്കല്‍, പുതുക്കാട് ഫൊറോനാ കെസിവൈഎം സെക്രട്ടറി പ്രിന്‍സ് പള്ളിക്കുന്ന്, അതിരൂപത യൂത്ത് കൗണ്‍സിലര്‍ ജീത്ത് പാറയയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. സിബിന്‍ ബാബു, ആല്‍ബിന്‍ തയ്യാലക്കല്‍, മെയ്‌ജോ ആളൂക്കാരന്‍, അന്ന റോസ്, അലീന രാജന്‍ എന്നിവര്‍ മാർച്ചിന് നേതൃത്വം നല്‍കി. 

Post a Comment

0 Comments