നിർദിഷ്ട പുതുക്കാട് മിനി സിവിൽ സ്റ്റേഷൻ്റെ ഡിപിആർ കെ.കെ. രാമചന്ദ്രൻ എംഎൽഎ പ്രകാശനം ചെയ്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, ജില്ല പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീർ, പഞ്ചായത്ത് അംഗം ഷാജു കാളിയങ്കര, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖിൽ, പി.ഡബ്ല്യു.ഡി ബിൽഡിങ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൻ.വി. ആന്റണി, അസിസ്റ്റന്റ് എൻജിനീയർ ദീപ അജയകുമാർ എന്നിവർ പങ്കെടുത്തു. ആദ്യഘട്ടത്തിൽ 10 കോടി വകയിരുത്തി ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ രണ്ടുനിലകളിലായി 2170 സ്ക്വയർ മീറ്റർ കെട്ടിടമാണ് നിർമ്മിക്കുന്നത്.
0 Comments