പുതുക്കാട് മണ്ഡലത്തിൽ പര്യടനത്തിന് തുടക്കമിട്ട് വി.എസ്.സുനിൽകുമാർ


എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ പുതുക്കാട് മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ അളഗപ്പനഗറിൽ പി.എസ്. നമ്പൂതിരി സ്മാരകത്തിൽ പുഷ്പാർചന നടത്തിയായിരുന്നു തുടക്കം. തുടർന്ന് തൃക്കൂർ, വരന്തരപ്പിള്ളി പഞ്ചായത്തുകളിലെ  പ്രധാന ക്രിസ്ത്യൻ പള്ളികളും അമ്പലങ്ങളും സുനിൽകുമാർ  സന്ദർശിച്ചു.
ഉച്ചയോടെ നെല്ലായി വയലൂർ ശിവക്ഷേത്രത്തിലെത്തി ഉത്സവത്തിന്റെ ഭാഗമായി നടന്ന അന്നദാനത്തിൽ പങ്കെടുത്തു. നാട്ടുകാരാേടും പ്രവർത്തകരോടുമൊപ്പം സുനിൽകുമാർ ഭക്ഷണം കഴിച്ചു.
തുടർന്ന് മന്ത്രി കെ. രാജനോടൊപ്പം വെളളിക്കുളങ്ങര വനത്തിൽ മരിച്ച ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ കുട്ടികളുടെ സംസ്കാര ചടങ്ങിൽ  പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, പി.കെ. ശിവരാമൻ, പി.കെ. ശേഖരൻ, സി.യു. പ്രിയൻ തുടങ്ങിയവർ സുനിൽ കുമാറിനൊപ്പമുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price