കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു


നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു.തിങ്കളാഴ്ച രാവിലെ 11ന് നടന്ന ചടങ്ങ് കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡൻ്റ് ഡോ.എം.കെ.സുദർശൻ ഉദ്ഘാടനം ചെയ്തു.ക്ഷേത്രം ഉപദേശക സമിതി പ്രസിഡൻ്റ് പി.വി.രഘുനാഥ് അധ്യക്ഷത വഹിച്ചു. സിനിമാതാരം ദിലീപ് മുഖ്യാതിഥിയായി. ക്ഷേത്രം തന്ത്രി അഴകത്ത് മനയ്ക്കൽ ത്രിവിക്രമൻ നമ്പൂതിരി, പുനരുദ്ധാരണ സമിതി ചെയർമാൻ കെ.രാമൻ, ജനറൽ കൺവീനർ എ.ഉണ്ണികൃഷ്ണൻ, രക്ഷാധികാരി പരമേശ്വരൻ നമ്പൂതിരി, സെക്രട്ടറി ഒ.കെ.ശിവരാജൻ, കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ വി.ആർ.സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.പുനരുദ്ധാരണ ഫണ്ടിലേക്ക് നൽകിയ ചെക്ക് ദിലീപ് ഏറ്റുവാങ്ങി.ശ്രീകോവിൽ, കീഴ്ക്കാവ്, തിരുമുറ്റം, പ്രദക്ഷിണവഴി എന്നിവയാണ് പുനരുദ്ധാരണം നടത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price