അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി; തോട്ടം തൊഴിലാളിക്ക് പരിക്ക്


അതിരപ്പിള്ളി കാലടിയിൽ കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്നോടിയ പ്ലാന്റേഷൻ തൊഴിലാളിക്ക് വീണു പരിക്കേറ്റു. അതിരപ്പിള്ളി ഡിവിഷൻ 16-ൽ രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളി പാറേക്കാടൻ ബിജുവി(50)നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബിജു രാവിലെയോട ടാപ്പിങ്ങിന് പോയപ്പോൾ റബർ തോട്ടത്തിൽ കാട്ടാനക്കൂട്ടത്തെ കാണുകയായിരുന്നു. ഒമ്പത് കാട്ടാനകളടങ്ങിയ കൂട്ടത്തെ ശബ്ദമുണ്ടാക്കി ഓടിക്കാൻ ശ്രമിച്ചപ്പോൾ അവ ബിജുവിനെ ലക്ഷ്യമാക്കി ഓടി. ഇതേത്തുടർന്ന് പ്രാണരക്ഷാർഥം ഓടിയ ബിജു നെഞ്ചിടിച്ച് വീണാണ് പരിക്കേറ്റത്.ഓടിയെത്തിയ മറ്റ് തൊഴിലാളികൾ ബഹളംവെച്ച് കാട്ടാനക്കൂട്ടത്തെ തുരത്തി. തുടർന്ന് ബിജുവിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Post a Comment

0 Comments