Pudukad News
Pudukad News

പുതുക്കാട് മണ്ഡലത്തിൽ സംരംഭക സംഗമം സംഘടിപ്പിച്ചു


പുതുക്കാട് മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലെ സംരംഭകരുടെ സംഗമം കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു.ബുധനാഴ്ച ഉച്ചക്ക് രണ്ടരക്ക് ചേർന്ന സംരംഭക സംഗമം കെ.കെ. രാമചന്ദ്രൻ എംഎൽഎ  ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.മനോജ്‌, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എസ്. ഷീബ, വ്യവസായ വാണിജ്യവകുപ്പ് അഡി.ഡയറക്ടർ ഡോ.കെ.എസ് കൃപകുമാർ, വ്യവസായി വികസന ഓഫീസർ വി.എ. സെബി,ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സുബൈർ കുട്ടി, എൽഎ തഹസിൽദാർ സിമേഷ് സാഹു തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലത്തിലെ  നൂറുകണക്കിന് സംരംഭകർ സംഗമത്തിൽ പങ്കെടുത്തു. ഓരോ പഞ്ചായത്തിലെ മികച്ച സംരംഭകനെ യോഗത്തിൽ ആദരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price