തൃശൂരിൽ വീണ്ടും മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം


തൃശൂരിൽ വീണ്ടും മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. ചാവക്കാട്  ഒരുമനയൂർ മൂന്നാംകല്ലിൽ വീട്ടില്‍ കിടന്ന്
ഉറങ്ങുന്നതിനിടെ യുവാവിൻ്റെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു. അപകടത്തില്‍ യുവാവിന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കിടക്ക ഭാഗീകമായി കത്തിനശിച്ചു.
മൂന്നാംകല്ല് സ്വദേശി പാറാട്ട് വീട്ടിൽ കാസിമിൻ്റെ വീട്ടിൽ ഇന്ന് പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം.
കാസിമിൻ്റെ മകൻ മുഹമ്മദ് ഫഹീമിൻ്റെ ഫോണാണ് പൊട്ടിത്തെറിച്ചത്.
ഫോണ് അടുത്തു വച്ചു ഫഹീം ഉറങ്ങുന്നതിനിടെ  പൊട്ടിത്തെറിക്കുകയായിരുന്നു.
ശബ്ദം കേട്ട് ബെഡിൽ ഉറങ്ങി കിടക്കുയായിരുന്ന ഫഹീം എഴുന്നേറ്റതോടെ മുറിയിൽ പുക നിറഞ്ഞതാണ് കണ്ടത്.
ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും  മുറിയിലെത്തി.പിന്നീട് വെള്ളം ഒഴിച്ച് തീ അണക്കുകയായിരുന്നു. പൊട്ടിത്തെറിയില്‍ കിടക്ക ഭാഗികമായി കത്തിയ നിലയിലാണ്.ഫോണ്‍ പൊട്ടിത്തെറിച്ചതിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല. നേരത്തെ തിരുവില്വാമലയിൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവവും ഒല്ലൂരിൽ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ച അപകടവുമുണ്ടായിരുന്നു.

Post a Comment

0 Comments