പോങ്കോത്രയിൽ നവീകരിച്ച പകൽ വീട് ഉദ്ഘാടനം ചെയ്തു


പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പോങ്കോത്രയിൽ നവീകരിച്ച പകൽ വീട് ഉദ്ഘാടനം ചെയ്തു.ഞായറാഴ്ച രാവിലെ 9.30ക്ക് നടന്ന ചടങ്ങിൽ കെ. കെ. രാമചന്ദ്രൻ എംഎൽഎ പകൽവീട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ. കെ. അനൂപ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.സി. പ്രദീപ്, ബ്ലോക്ക്‌ പഞ്ചായത്തംഗം കവിത സുനിൽ,സീനിയർ സിറ്റിസൺ ഭാരവാഹികളായ കെ.സി. വർഗീസ്, എം.ഒ.ജോർജ് എന്നിവർ സംസാരിച്ചു.പഞ്ചായത്ത് അനുവദിച്ച 3 ലക്ഷം രൂപ വിനിയോഗിച്ചാണ് പകൽ വീട് നവീകരിച്ചത്.
പഞ്ചായത്ത്‌ ഭരണസമിതി 36മാസങ്ങൾ പിന്നിടുന്ന ഘട്ടത്തിൽ നടക്കുന്ന 36ഉദ്ഘാടനങ്ങളിൽ പത്താമത്തെ ഉദ്ഘാടനമാണ് ഇന്ന് നടന്നത്.

Post a Comment

0 Comments