നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി അന്തരിച്ചു


നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. നടി താരാ കല്യാണിന്റെ അമ്മയാണ്. മുത്തശ്ശി വേഷങ്ങളിലൂടെയാണു ജനശ്രദ്ധ നേടിയത്.കല്യാണരാമന്‍, നന്ദനം, തിളക്കം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചയമുള്ള മുത്തശ്ശിയാണ് നടി സുബ്ബലക്ഷ്മി. 27 വർഷക്കാലം സംഗീതാധ്യാപികയായി ജോലി നോക്കിയ സുബ്ബലക്ഷ്മി സിനിമയിലൂടെ പ്രേക്ഷകര്‍ക്കു പ്രിയങ്കരിയായി മാറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price