ശക്തനിലും കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലും ഇനി സിസിടിവി കണ്ണുകള്‍




തൃശ്ശൂർ : കെ.എസ്.ആർ.ടി.സി., ശക്തൻ സ്റ്റാൻഡുകളിൽ സ്ഥാപിച്ച അത്യാധുനിക നിരീക്ഷണക്യാമറകളുടെയും ലൈറ്റുകളുടെയും സ്വിച്ച്ഓൺ കർമം ശനിയാഴ്ച രാവിലെ 11-ന് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്‌ പരിസരത്ത് ടി.എൻ. പ്രതാപൻ എം.പി. നിർവഹിക്കും.

ടി.എൻ. പ്രതാപൻ എം.പി.യുടെ വികസന ഫണ്ടിൽനിന്നുള്ള തുകയുപയോഗിച്ചാണ് എ.ഐ. സാങ്കേതിക വിദ്യയുള്ള നിരീക്ഷണക്യാമറകൾ സ്ഥാപിച്ചത്. ഇതിനായി സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്‌ പരിസരത്ത് സ്ഥാപിച്ചിട്ടുണ്ട്. 30 ലക്ഷം ചെലവിട്ട് 48 ക്യാമറകളാണ് സ്ഥാപിക്കുന്നത്.

pudukad news puthukkad news

Post a Comment

0 Comments