തൃശൂരിൽ കാൽ കിലോഗ്രാം സ്വർണ്ണം തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ


തൃശൂരിൽ 244 ഗ്രാം സ്വർണവുമായി   വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഘത്തിലെ മൂന്നുപേർ പോലീസിന്റെ പിടിയിലായി. എറണാകുളം നോർത്ത് പറവൂർ ഓലിയത്ത് വീട്ടിൽ ബിനോയ് (52), നോർത്ത് പറവൂർ പള്ളിത്താഴം മണപ്പാട്ടുപറമ്പിൽ മിഥുൻ മോഹൻ (33), തൃശൂർ ചേറൂർ ചേർപ്പിൽ വീട്ടിൽ വിനീഷ് കുമാർ (45) എന്നിവരെയാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള ഷാഡോ പോലീസും, ഈസ്റ്റ് പോലീസും ചേർന്ന് പിടികൂടിയത്.ഇക്കഴിഞ്ഞ 17ന് വൈകീട്ട് 7.30നാണ്  സംഭവം. തൃശൂരിലെ സ്വർണാഭരണ നിർമ്മാണ ശാലയിൽ നിന്നും കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിൽപ്പന നടത്തുന്നതിനായി കൊണ്ടുപോയിരുന്ന 244 ഗ്രാം ഉരുക്കിയ സ്വർണമാണ് പ്രതികൾ കവർച്ച ചെയ്തത്.  കേസിൽ മൂന്നുപേർ കൂടി പിടിയിലാകാനുണ്ട്.

Post a Comment

0 Comments