പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു.
പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലാപ്ടോപ് വിതരണം ചെയ്തത്. ഒന്നാം ഘട്ടമായി 13 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ് ടോപ് നല്‍കിയത്.
ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ബീന സുരേന്ദ്രന്‍ അധ്യക്ഷയായി. ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Post a Comment

0 Comments