വീട്ടിലിരുന്ന് പാര്‍ട്ട്‌ടൈം ജോലിവാഗ്ദാനം . തൃശ്ശൂര്‍ സ്വദേശിക്ക് നഷ്ടമായത് ലക്ഷങ്ങള്‍. പ്രതി അറസ്റ്റില്‍
തൃ​ശൂ​ർ: പാ​ർ​ട്ട് ടൈം ​ജോ​ലി എ​ന്ന് വി​ശ്വ​സി​പ്പി​ച്ച് സൈ​ബ​ർ കെ​ണി​യി​ൽ കു​ടു​ക്കി ഇ​രി​ങ്ങ​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വി​ൽ​നി​ന്ന് 20 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​​ലെ പ്ര​തി പി​ടി​യി​ൽ. മ​ഹാ​രാ​ഷ്ട്ര വാ​ർ​ധ ധ​യാ​ൽ ന​ഗ​ർ നി​ര​ൻ​കാ​രി ഭ​വ​ൻ ധീ​ര​ജ് സു​രേ​ഷ് അ​ധ്വാ​നി (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഗു​രു​വാ​യൂ​ർ ഇ​രി​ങ്ങ​പ്പു​റം സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ശൂ​ർ സി​റ്റി പൊ​ലീ​സ് സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. വീ​ട്ടി​ലി​രു​ന്ന് പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്ത് പ​ണം സ​മ്പാ​ദി​ക്കാം എ​ന്ന സ​ന്ദേ​ശ​ത്തി​ൽ വി​ശ്വ​സി​ച്ച് അ​വ​ർ അ​യ​ച്ചു​ത​ന്ന ടെ​ല​ഗ്രാം ലി​ങ്ക് പ്ര​കാ​രം യു​വാ​വ് ടെ​ല​ഗ്രാം അ​ക്കൗ​ണ്ട് വ​ഴി ചാ​റ്റ് ചെ​യ്ത് ത​ട്ടി​പ്പു​കാ​ർ ന​ൽ​കി​യ വി​വി​ധ ടാ​സ്കു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​യി പ​ല ത​വ​ണ​ക​ളാ​യി മൊ​ത്തം 19,92,400 രൂ​പ​യാ​ണ് അ​യ​ച്ചു​കൊ​ടു​ത്ത​ത്.

ലാ​ഭ​വി​ഹി​തം 15,600 രൂ​പ​യെ​ന്ന് അ​റി​യി​ച്ച് 3600 രൂ​പ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. പ​രാ​തി​യി​ൽ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. സു​ധീ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​റ്റ​കൃ​ത്യ​ത്തി​ന് പി​റ​കി​ൽ മ​ഹാ​രാ​ഷ്ട്ര, ഹ​രി​യാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി വ​ലി​യ ശൃം​ഖ​ല പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും കൂ​ടു​ത​ൽ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ന്നു​ണ്ടെ​ന്നും സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. സു​ധീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​എ​ൻ. ഫൈ​സ​ൽ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ വി​നോ​ദ് എ​ൻ. ശ​ങ്ക​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി.​ബി. അ​നൂ​പ്, കെ. ​അ​നീ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ൾ.

Post a Comment

0 Comments