സമുഹമാധ്യമങ്ങള്‍ നിരീക്ഷണത്തില്‍; വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി; പൊലീസ്




കളമശേരി സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലും മറ്റും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നു പൊലീസ്.

'സമൂഹമാധ്യമങ്ങള്‍ നിരീക്ഷണത്തിലാണ്. മതസ്പര്‍ദ്ധ, വര്‍ഗീയ വിദ്വേഷം എന്നിവ വളര്‍ത്തുന്ന തരത്തില്‍ സാമൂഹമാധ്യമങ്ങളിലൂടെയും മറ്റും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്'. പൊലീസ് പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു.

കളമശേരിയില്‍ സ്‌ഫോടനമുണ്ടായതിനു പിന്നാലെ സംസ്ഥാന പൊലീസ് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പൊലീസ് പട്രോളിങ് ഉറപ്പാക്കണം. ഷോപ്പിങ് മാള്‍, ചന്തകള്‍, കണ്‍വന്‍ഷന്‍ സെന്ററുകള്‍, സിനിമാ തിയറ്റര്‍, ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പ്രാര്‍ഥനാലയങ്ങള്‍, ആളുകള്‍ കൂട്ടംചേരുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കണമെന്നും പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കു ഡിജിപി നല്‍കിയ സന്ദേശത്തില്‍ പറയുന്നു.കൊച്ചിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു.




pudukad news puthukkad news

Post a Comment

0 Comments