Pudukad News
Pudukad News

അച്ചാര്‍ മുതല്‍ നെയ്യ് വരെ; യുഎഇയിലേക്കുള്ള വിമാനയാത്രയില്‍ നിരോധിച്ചവ ഇവയെല്ലാം



മുംബൈ: വിമാന യാത്രകളില്‍ ചെക്ക് ഇൻ ബാഗുകളില്‍ സൂക്ഷിക്കാൻ പറ്റാത്തതും യുഎഇയിലേക്ക് കൊണ്ട് പോകാൻ പറ്റാത്തുതുമായ സാധനങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് വിമാനത്താവളം അധികൃതര്‍.

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് നിരവധി ആളുകളാണ് യാത്ര ചെയ്യുന്നത്. അവധിക്കാലം കൂടി തുടങ്ങുന്നതോടെ അത് ഇരട്ടിയിലധികമാവും. ടൂറിസം, മികച്ച തൊഴിലിടങ്ങള്‍ എന്നിവയെല്ലാമാണ് ഇതിന് കാരണം.

ദൂര യാത്രയും നാട്ടില്‍ നിന്നും വിട്ട് നില്‍ക്കുന്നതും കൂടിയാവുമ്ബോള്‍ പ്രവാസികള്‍ പലരും യുഎഇയില്‍ നിരോധനം ഏര്‍പ്പെടുത്തിയ സാധനങ്ങള്‍ കൊണ്ട് പോകാറുണ്ട്. അച്ചാര്‍, നെയ്യ് ഉള്‍പ്പെടെയുള്ളവ അതില്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം അപകട സാധ്യത ഉയര്‍ത്തുന്ന സാധനങ്ങളാണ്. അതുകൊണ്ട് തന്നെ പലപ്പോഴും പരിശോധനകള്‍ക്ക് ശേഷം യാത്രകാര്‍ക്ക് ബാഗുകള്‍ കൊണ്ടുപോവാൻ കഴിയാറില്ലെന്നും മുംബൈ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.

തീപ്പെട്ടി, പടക്കം, ഉണക്ക തേങ്ങ, പെയിന്റ്, കര്‍പ്പൂരം, എണ്ണ മയമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍, പവര്‍ ബാങ്ക്, ഇ-സിഗരറ്റുകള്‍, ലൈറ്റര്‍, സ്‌പ്രേ എന്നിവയാണ് നിരോധിച്ച വസ്തുക്കള്‍.



pudukad news puthukkad news

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price