Pudukad News
Pudukad News

സുന്ദരിമാരുടെ ഫോട്ടോ ഉപയോഗിച്ച് ഫ്രണ്ട് റിക്വസ്റ്റുകള്‍ക്കു പിന്നിലെ ചതിക്കുഴികള്‍ക്കെതിരെ പോലീസ് നിര്‍ദ്ദേശം





തൃശൂര്‍ : ആണ്‍-പെണ്‍ സൗഹൃദത്തിലെ ചതിക്കുഴികള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി തൃശൂര്‍ സിറ്റി പോലീസ്. 

പോലീസ്.പറയുന്നതിങ്ങനെ.


പെണ്‍കുട്ടികളുമായി സൗഹൃദം നല്ലതാണോ ?
ഇന്നത്തെക്കാലത്ത് ഇങ്ങനെയൊരു ചോദ്യത്തിന് എന്ത് പ്രസക്തി അല്ലേ ?
സ്‌കൂളില്‍ പഠിക്കുമ്ബോള്‍ തുടങ്ങി കോളേജ് പഠനകാലത്തും ജോലി സ്ഥലത്തുമെല്ലാം നമ്മുടെ സൗഹൃദത്തിന് ആണ്‍-പെണ്‍ വ്യത്യാസമില്ല.
എന്നാല്‍, ഇവിടെ പറയാനുദ്ദേശിക്കുന്നത് സൈബര്‍ രംഗത്തെ ചതിക്കുഴികളെക്കുറിച്ചാണ്.
സുന്ദരിമാരായ സ്ത്രീകളുടെ ഫോട്ടോ ഉപയോഗിച്ച്‌ സമൂഹമാധ്യമങ്ങളിലൂടെ നിങ്ങള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നു. നിങ്ങള്‍ അത് സ്വീകരിക്കുന്നു.
ചാറ്റിങ്ങ് നടത്തി, വളരെ എളുപ്പത്തില്‍ നിങ്ങളുടെ മനസ്സുകീഴടക്കാന്‍ അവര്‍ക്ക് സാധിക്കും.
അവര്‍ നിങ്ങളെ വീഡിയോ കോള്‍ വിളിക്കാന്‍ ക്ഷണിക്കും.
മറുഭാഗത്ത് നഗ്‌നത പ്രദര്‍ശിപ്പിക്കുമ്ബോള്‍ നിങ്ങളോടും അവര്‍ നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെടും. അതേ സമയം നിങ്ങളുടെ വീഡിയോ അവര്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരിക്കും.
നിങ്ങള്‍ നഗ്‌നത ആസ്വദിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും നിങ്ങളില്‍ നിന്നും പണം തട്ടിയെടുക്കുകയും ചെയ്യും.
നിങ്ങളുടെ പണം മാത്രമല്ല, ജീവനും അപകടത്തിലായേക്കാം.
സൗഹൃദം നല്ലതാണ്. പക്ഷേ, സമൂഹ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്ബോള്‍ സൂക്ഷിക്കണം എന്നു മാത്രം.



pudukad news puthukkad news

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price