ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി

ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. സെപ്റ്റംബർ 14  വരെയായിരുന്നു മുൻപ് ആധാർ പുതുക്കാൻ  അവസരമുണ്ടായിരുന്നത്. സമയപരിധി ഇപ്പോൾ മൂന്ന് മാസത്തേക്ക് നേടിയിരിക്കുകയാണ് യുഐഡിഎഐ, ഉപയോക്താക്കൾക്ക് ആധാർ പുതക്കാനുള്ള അവസരം 2023 ഡിസംബർ 14  വരെ ലഭിക്കും. ആധാർ ഓൺലൈൻ ആയി പുതുക്കുന്നവർക്ക് മാത്രമേ സൗജന്യ സേവനം ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഓഫ്‌ലൈൻ കേന്ദ്രങ്ങളിൽ ഉപഭോക്താക്കൾ ഫീസ് അടയ്ക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price