മറ്റത്തൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നിലവിലുള്ള ഫാര്‍മസിസ്റ്റിന്റെ ഒഴിവിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

 മറ്റത്തൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നിലവിലുള്ള ഫാര്‍മസിസ്റ്റിന്റെ ഒഴിവിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫാര്‍മസിയിലുള്ള ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അപേക്ഷ, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ഈ മാസം 20ന് ഉച്ചയ്്ക്ക് 2 മണിക്ക് മുന്‍പായി മറ്റത്തൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രം, പാഡി പിഒ- 680 699 എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 9447669681 എന്ന നമ്പറില്‍ ബന്ധപ്പെടുക. 

Post a Comment

0 Comments