Pudukad News
Pudukad News

കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.


കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആകെ 600 ഒഴിവുകള്‍ ഉണ്ട്. കരാര്‍ നിയമനത്തിലാണ് നിയമനം. സെപ്റ്റംബര്‍ 20വരെ അപേക്ഷിക്കാം. നിലവിലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും അപേക്ഷിക്കാം. 24 - 55 നുമിടയില്‍ പ്രായമുള്ളവര്‍ക്കും , പത്താം ക്ലാസ്പാസായവര്‍ക്കും, മുപ്പതിലധികം സീറ്റുള്ള യാത്രാവാഹനങ്ങളിലെ അഞ്ചുവര്‍ഷത്തെ ഡ്രൈവിങ് പരിചയം കൂടാതെ ഇംഗ്ലീഷും മലയാളവും എഴുതുവാനും വായിക്കുവാനും അറിയണം തുടങ്ങിയ യോഗ്യതകളുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.


തിരഞ്ഞെടുക്കപ്പെടുന്നവര്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും കണ്ടക്ടര്‍ ലൈസന്‍സ് നേടണം. ശമ്പളം 8 മണിക്കൂര്‍ സ്യൂട്ടിക്ക് 715 രൂപയും അധിക മണിക്കൂറുകള്‍ക്ക് 130 രൂപ എന്നിങ്ങനെ ആയിരിക്കും. തിരഞ്ഞെടുക്കുന്നവര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റും ഇന്റര്‍വ്യൂവും ഉണ്ടായിരിക്കും. മാത്രമല്ല തിരഞ്ഞെടുക്കപ്പെടുന്നവര്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ കെഎസ്ആര്‍ടിസി - സ്വിഫ്റ്റ് എന്ന പേരില്‍ എടുത്ത റീഫണ്ട് ചെയ്യുന്ന 30000 രൂപയുടെ ഡിഡി സമര്‍പ്പിക്കണം.


കൂടുതല്‍ വിവരങ്ങളടങ്ങിയ നോട്ടിഫിക്കേഷന് ഇവിടെ ക്ലിക്ക് ചെയ്യൂ


ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price