റോഡിലെ കുഴിയിൽ ബൈക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു


തൃശൂർ എംജി റോഡിലെ കുഴിയിൽപ്പെട്ട ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. 
ചിയ്യാരം പാലത്തിങ്കൽ ഷോജന്റെ ഭാര്യ ബേബി (49) ആണ് മരിച്ചത്.കഴിഞ്ഞയാഴ്ച രാത്രി ഭർത്താവിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. കുഴിയിൽ വീണ ബൈക്കിൽ നിന്ന് റോഡിലേക്ക് തലയിടിച്ച് വീണാണ് ബേബിക്ക് പരിക്കേറ്റത്.തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.തൃശൂർ എലൈറ്റ് ആശുപത്രിയിലെ അക്കൗണ്ടൻ്റാണ് ബേബി.

 

Post a Comment

0 Comments