Pudukad News
Pudukad News

കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ഞായാറാഴ്ച മുതൽ; റൂട്ടും സമയവുമായി


കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ഞായാറാഴ്ച മുതൽ സര്‍വീസ് തുടങ്ങാൻ സാധ്യത. കാസർകോട് നിന്ന് തിരുവവന്തപുരത്തേക്ക് ആലപ്പുഴ വഴിയായിരിക്കും സർവീസ്. രണ്ടാം വന്ദേഭാരതിന്‍റെ സമയമക്രമവും തയ്യാറായി. രാവിലെ ഏഴു മണിക്ക് കാസര്‍കോട് നിന്ന് യാത്ര തുടങ്ങും. തിരുവനന്തപുരത്ത് 3.05 ന് എത്തും. തിരുവനന്തപുരത്ത് നിന്ന് 4.05 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.55 ന് കാസര്‍കോട് എത്തും. ആഴ്ചയിൽ ആറു ദിവസം സ‍ര്‍വീസുണ്ടായിരിക്കും. ഈ മാസം 24 ഞായറാഴ്ച മുതൽ കാസ‍ർകോട് നിന്നും സ‍ര്‍വീസ് തുടങ്ങാനാണ് സാധ്യത. ആകെ  9 വന്ദേഭാരത് ട്രെയിനുകള്‍ ഒരുമിച്ച് ഉത്ഘാടനം ചെയ്യുന്നതാണ് റെയിൽവേയുടെ പരിഗണനയിലുള്ളത്.ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേ ഭാരത് ദക്ഷിണ റെയിൽവേക്ക് കൈമാറാനുള്ള തീരുമാനവും യാത്രക്കാർക്ക് പ്രതീക്ഷ കൂട്ടി....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price