വ്യാജസ്വര്‍ണം പണയം വെച്ച് പണം തട്ടാന്‍ ശ്രമം, കോതമംഗലം സ്വദേശി അറസ്റ്റില്‍



8 ഗ്രാം തൂക്കമുള്ള വ്യാജസ്വര്‍ണം പണയം വെച്ച് 30000 രൂപ തട്ടാന്‍ ശ്രമിച്ചയാളെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം ഞാലിപറമ്പില്‍ പീറ്ററാണ് (43) അറസ്റ്റിലായത്. നെല്ലായിയിലുള്ള സ്വര്‍ണപണയ വായ്പ സ്ഥാപനത്തിലാണ് ഇയാള്‍ വ്യാജസ്വര്‍ണം പണയം വെക്കാന്‍ ശ്രമിച്ചത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഇയാളുടെ കൈവശമുണ്ടായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് സ്ഥാപനം നടത്തിപ്പുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വള മുക്കുപണ്ടമാണെന്ന് കണ്ടെത്തി. 916 സ്വര്‍ണമാണെന്ന തരത്തില്‍ സീലും ഇയാള്‍ വ്യാജ വളയില്‍ പതിച്ചിരുന്നു. എറണാകുളം ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ സമാനരീതിയലുള്ള തട്ടിപ്പുനടത്തിയതിന് ഇയാള്‍ക്കെതിരെ കേസുള്ളതായി കൊടകര പൊലീസ് പറഞ്ഞു.

Post a Comment

0 Comments