Pudukad News
Pudukad News

കുറുമാലിപുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി.

 


ആറ്റപ്പിള്ളി പാലത്തിന് സമീപം കുറുമാലിപുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. മറ്റത്തൂർ ചോങ്കുളം സ്വദേശി കാരിങ്ങാട്ടിൽ 28 വയസുള്ള അജിത്തിനെയാണ് കാണാതായത്.വീട്ടുകാരുടെ പരാതിയിൽ കൊടകര പോലീസും പുതുക്കാട്, ചാലക്കുടി എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. പുഴയിൽ വെള്ളം കൂടുതലും ഒഴുക്കും  ഉള്ള കാരണം സ്കൂബ ടീമും തിരച്ചിൽ നടത്തുന്നുണ്ട്.കഴിഞ്ഞ ദിവസം വൈകിട്ടാണ് അജിത്ത് സുഹൃത്തുക്കളോടൊപ്പം പുഴയോരത്ത് എത്തിയത്.ഇവർ പുഴയോരത്തിരുന്ന് മദ്യപിച്ചിരുന്നതായി കൊടകര പോലീസ് പറഞ്ഞു. ടാക്സി ഡ്രൈവറായ അജിത്തിൻ്റെ കാർ പുഴയോരത്ത് കണ്ട സമീപവാസിയാണ് വീട്ടിൽ വിവരമറിയിച്ചത്. ഇതിനിടെ അജിത്തിൻ്റെ വസ്ത്രങ്ങളും പേഴ്സും പുഴയോരത്തുനിന്ന് കണ്ടെത്തിയിരുന്നു. അജിത്തിൻ്റെ കൂടെയുണ്ടായിരുന്ന രണ്ട് പേരെ കൊടകര പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price