അവിട്ടത്തൂരിൽ രണ്ടു പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു


 

അവിട്ടത്തൂരിൽ രണ്ടു പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കാഞ്ഞാറിൽ നിന്ന് ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. പുല്ലൂർ സ്വദേശി കൊടിവളപ്പിൽ ഡാനിയേലാണ് അറസ്റ്റിലായത്.കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ രാത്രിയിലായിരുന്നു സംഭവം.അവിട്ടത്തൂർ ചെങ്ങാറ്റുമുറിയിൽ  മദ്യപിച്ച് വീടിന്റെ മതിലിൽ കയറിയിരുന്നത് ബഹളം വച്ചത് ചോദ്യം ചെയ്ത വൈര്യാഗ്യത്തിൽ അവിട്ടത്തൂർ പൊറ്റക്കൽ വീട്ടിൽ സിജേഷിനെയും ബന്ധു ബാബുവിനേയും ബിയർ കുപ്പി കൊണ്ടും വടി കൊണ്ടും തലയ്ക്കടിച്ചു മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു.സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ മാസങ്ങൾക്ക് ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒൻപത് പേരെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇരിങ്ങാലക്കുട സ്റ്റേഷനിൽ അടിപിടി കേസിലെ പ്രതിയാണ് ഡാനിയേൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ആളൂർ എസ്.ഐ. അരിസ്‌റ്റോട്ടിൽ, ക്ലീസൻ തോമസ്, സീനിയർ സിപി.ഒ ഇ.എസ്.ജീവൻ, സി.പി.ഒ മാരായ കെ.എസ്. ഉമേഷ്, ഐ.വി. സവീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

pudukad news, pudukad news today


Post a Comment

0 Comments