മണ്ഡലത്തിലെ വിവിധ സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിൽ എത്തിക്കാൻ ലക്ഷ്യമിട്ട് നിർമ്മിക്കുന്ന പുതുക്കാട് മിനി സിവിൽ യാഥാർഥ്യത്തിലേക്ക്. സ്റ്റേഷൻ നിർമ്മാണത്തിൻ്റെ ഭാഗമായി പൈലിംഗ് പ്രവർത്തികൾക്ക് തിങ്കളാഴ്ച തുടക്കമായി. കെ.കെ. രാമചന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ നിർദ്ദിഷ്ട സിവിൽ സ്റ്റേഷൻ സ്ഥലം സന്ദർശിച്ച് പൈലിംഗ് പ്രവർത്തികൾ വിലയിരുത്തി.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. ചന്ദ്രൻ, മുൻ ബ്ലോക്ക് പ്രസിഡൻ്റ് എം.ആർ. രഞ്ജിത്ത്, ബ്ലോക്ക് മെമ്പർ അഡ്വ. അൽജോ പുളിക്കൻ, അസി. എക്സി എഞ്ചിനീയർ നിമേഷ് പുഷ്പൻ, അസി. എഞ്ചിനീയർ എ.ആർ.പ്രിയ തുടങ്ങിയവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.
സംസ്ഥാന ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയാണ് പുതുക്കാട് മിനി സിവിൽ സ്റ്റേഷൻ ഒന്നാം ഘട്ടം നിർമാണം നടത്തുന്നത്.