പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി വസ്തുക്കൾ നൽകുന്നതിനായി തട്ടിക്കൊണ്ട് പോയ പ്രതി പിടിയിൽ. താന്ന്യം തെക്കിനിയേടത്ത് വീട്ടിൽ വിവേകിനെയാണ് അന്തിക്കാട് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിലാണ് സംഭവം. മദ്യവും ബീഡിയും ലഹരി വസ്തുക്കളും നൽകുന്നതിനായി പ്രതി കുട്ടിയെ വീട്ടിൽ നിന്ന് ബലമായി പിടിച്ച് കൊണ്ടു പോകുകയും തടയാനായി എത്തിയ പിതാവിനെ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. തുടർന്ന് പിതാവ് നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ