വിദേശത്ത് പോകാൻ മെഡിക്കല്‍ ടെസ്റ്റിന് പോയ യുവാവ് അപകടത്തില്‍ മരിച്ചു


കാറും ബൈക്കും കൂട്ടിയിടിച്ച്‌ പരിക്കേറ്റ് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.തിപ്പല്ലൂർ വീട്ടില്‍ ജനാർദ്ദനന്റെ (കുട്ടപ്പൻ) മകൻ ജിജിൻ ലാലാണ് (25) മരിച്ചത്. വിദേശത്ത് പോകാനുള്ള മെഡിക്കലെടുത്തു വരുന്ന വഴിയാണ് അപകടമുണ്ടായത്.തിങ്കളാഴ്ച വൈകീട്ട് 5.20ന് കടങ്ങോട് കാദർപടിയിലായിരുന്നു അപകടം. കടങ്ങോട്ടേക്ക് പോയിരുന്ന ബസ്സിനെ മറികടന്നെത്തിയ കാർ എതിരെ വന്ന ജിജിൻ ലാല്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കില്‍ കൂടെയുണ്ടായിരുന്ന വൈശാഖും (25) പരിക്കേറ്റ് ചികിത്സയിലാണ്.മാതാവ്: ബീന. സഹോദരങ്ങള്‍: ജിബിൻലാല്‍, ജിതിൻലാല്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍