Pudukad News
Pudukad News

കെട്ടിടത്തിൻ്റെ സ്ലാബ് തകർന്ന് വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു


ചാത്തന്നൂരില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.തൃശ്ശൂർ സ്വദേശിനിയായ മനീഷ(25)യാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു അപകടമുണ്ടായത്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ പ്ലംബിങ് ജോലികള്‍ക്കായി സ്ഥാപിച്ച ആള്‍ത്തുളയുടെ മൂടി തകർന്ന് മനീഷയും സുഹൃത്തായ സ്വാതിയും താഴേക്ക് പതിക്കുകയായിരുന്നു.ചാത്തന്നൂർ തിരുമുക്ക് എം.ഇ.എസ്. എൻജിനിയറിങ് ലേഡീസ് ഹോസ്റ്റലിലായിരുന്നു ചൊവ്വാഴ്ച രാത്രി 7.15-ന് അപകടമുണ്ടായത്. ഇരുവരും മൂന്നാംനിലയില്‍ ആള്‍ത്തുളയുടെ മുകളിലെ മൂടിയില്‍ ഇരിക്കുകയായിരുന്നു. മേല്‍മൂടി തകർന്ന് മനീഷ ഇടുങ്ങിയ ആള്‍ത്തുളയ്ക്ക് ഉള്ളിലേക്കും സ്വാതി തെറിച്ച്‌ മൂന്നാംനിലയുടെ താഴെ പുറത്തേക്കും വീണു. ഗുരുതര പരിക്കേറ്റ സ്വാതി ഇഴഞ്ഞ് ഹോസ്റ്റലിന്റെ മുൻവശത്തെ കാർപോർച്ചിലെത്തി. ഇത് ഹോസ്റ്റല്‍ വാർഡനും മറ്റുള്ളവരും കണ്ടു. ഉടൻതന്നെ ചാത്തന്നൂർ പോലീസിലും പരവൂർ അഗ്നിരക്ഷാസേനയിലും അറിയിച്ചു.ആള്‍ത്തുളയിലേക്ക് വീണ മനീഷയുടെ മുകളിലേക്ക് സ്ലാബിന്റെ കോണ്‍ക്രീറ്റ് പാളി പതിച്ചിരുന്നു. മനീഷയെ പുറത്തെടുത്ത ഉടൻതന്നെ ഇരുവരെയും മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതര പരിക്കേറ്റ മനീഷ ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു. മനീഷയും സുഹൃത്ത് സ്വാതിയും മെഡിസിറ്റി ആശുപത്രിയിലെ പാരാമെഡിക്കല്‍ ജീവനക്കാരാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price